നീറ്റ് യുജി: സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, എന്താണ് എക്‌സാം സ്ലിപ്പ്?, വിശദാംശങ്ങള്‍

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷയുടെ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) പ്രസിദ്ധീകരിച്ചു
മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷ
മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷഫയൽ

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷയുടെ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) പ്രസിദ്ധീകരിച്ചു. https://exams.nta.ac.in/NEET/ എന്ന ഔദ്യോഗിക വെബ്‌സെറ്റില്‍ കയറി എക്‌സാം സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രത്തിന്റെ മേല്‍വിലാസം, വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്.

മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷ. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 5.20 വരെയാണ് പരീക്ഷ നടത്തുന്നത്. രാജ്യമൊട്ടാകെ എഴുത്തുപരീക്ഷ മോഡിലാണ് എക്‌സാം നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെബ്സൈറ്റിൽ കയറി 'NATIONAL ELIGIBILITY CUM ENTRANCE TEST (UG).'ല്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത്. തുടര്‍ന്ന് സിറ്റി ഇന്റിമേഷന്‍ ടാപ്പ് ചെയ്ത് ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കിയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. എക്‌സാം സ്ലിപ്പിനെ അഡ്മിറ്റ് കാര്‍ഡ് ആയി തെറ്റിദ്ധരിക്കരുതെന്ന് എന്‍ടിഎ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് പിന്നീട് പ്രസിദ്ധീകരിക്കുമെന്നും എന്‍ടിഎ വ്യക്തമാക്കി.

മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷ
'എന്റെ അമ്മ രാജ്യത്തിനു വേണ്ടി താലിമാല ത്യജിച്ചു, മുത്തശ്ശി ആഭരണങ്ങള്‍ നല്‍കിയതും നാടിനായി'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com