ഇവിഎം ഹാക്കിങിന് തെളിവില്ല, സംശയത്തിന്റെ പേരില്‍ നിര്‍ദേശം നല്‍കാനാകുമോ? സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി
സുപ്രീംകോടതി
സുപ്രീംകോടതിഫയല്‍

ന്യൂഡല്‍ഹി: വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീംകോടതി. വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മിഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുകയുണ്ടായി.

സുപ്രീംകോടതി
'അദ്ദേഹം ശക്തനാണ്, ഭയപ്പെടേണ്ടതില്ല'; കെജരിവാളിനെ ജയിലില്‍ സന്ദര്‍ശിച്ച് മന്ത്രി സൗരഭ്

കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയടതാണ് വോട്ടിങ്മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മീഷന്‍ വിശദീകരിച്ചു. റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നതെന്ന് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.

വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മറ്റൊരു ഭരണഘടന സ്ഥാപനമായ തെഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും സ്വന്തമായ മൈക്രോ കണ്‍ട്രോളര്‍ ഉണ്ട്. ആര്‍ക്കും ഇടപെടാന്‍ സാധിക്കാത്ത തരത്തില്‍ സുരക്ഷിതമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. ഒറ്റത്തവണ മാത്രമാണ് മൈക്രോ കണ്‍ട്രോളര്‍ പ്രോഗ്രാം ചെയ്യുന്നതെന്നും ഒരിക്കല്‍ സ്ഥാപിച്ചാല്‍ മാറ്റാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇലക്ട്രോണിക് കോര്‍പറേഷന് ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ ആണ് ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് കോര്‍പറേഷന് ഓഫ് ഇന്ത്യ 1400 യൂണിറ്റുകളും, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് 3400 യൂണിറ്റുകളും നിര്‍മിച്ചിട്ടുണ്ട്.പോളിങ് പൂര്‍ത്തിയായ ശേഷം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളും സീല്‍ ചെയ്യും. എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെയും ഡാറ്റ 45 ദിവസം വരെ സൂക്ഷിക്കും. 46-ാമത്തെ ദിവസം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് എഴുതി ഏതെങ്കിലും തെരഞ്ഞെടുപ്പ് കേസുകള്‍ ഉണ്ടോയെന്ന് ആരായും. കേസുകള്‍ ഉള്ള മണ്ഡലങ്ങളിലെ ഡാറ്റ മാത്രം സൂക്ഷിക്കുമെന്നും സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. എന്നാല്‍ പല വിശദീകരണങ്ങളിലും പ്രശാന്ത് ഭൂഷണ്‍ സംശയം പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com