സഹോദരിയുടെ വിവാഹത്തിന് ടിവിയും മോതിരവും നല്‍കി, യുവാവിനെ ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് അടിച്ചുകൊന്നു

ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവാണ് ക്രൂരതയ്ക്കിരയായത്
ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് അടിച്ച് കൊല്ലുകയായിരുന്നു.
ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് അടിച്ച് കൊല്ലുകയായിരുന്നു.എക്‌സ്‌

ലക്‌നൗ: സ്വന്തം സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും അവരുടെ സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവാണ് ക്രൂരതയ്ക്കിരയായത്. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് അടിച്ച് കൊല്ലുകയായിരുന്നു.

ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണ്ണ മോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്.

ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് അടിച്ച് കൊല്ലുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു-വീഡിയോ

എന്നാല്‍ ഇവ നല്‍കുന്നതിനോട് ചാബിക്ക് ആദ്യമേ എതിര്‍പ്പായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. എതിര്‍പ്പ് അവഗണിച്ച് സമ്മാനം നല്‍കിയതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ തന്റെ സഹോദരങ്ങളെ വിളിച്ചു വരുത്തി. ചാബിയും സഹാദരങ്ങളും ചേര്‍ന്ന് ചന്ദ്ര പ്രകാശിനെ അടിച്ചു കൊല്ലുകയായിരുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com