തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു-വീഡിയോ

ഗഡ്കരി കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരിഫയല്‍

മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഗഡ്കരി കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നിതിന്‍ ഗഡ്കരി
ഇവിഎം ഹാക്കിങിന് തെളിവില്ല, സംശയത്തിന്റെ പേരില്‍ നിര്‍ദേശം നല്‍കാനാകുമോ? സുപ്രീംകോടതി

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സ്റ്റേജിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിടിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

പിന്നാലെ തന്നെ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അറിയിച്ച് നിതിന്‍ ഗഡ്കരി രംഗത്തെത്തി. ചൂട് മൂലമുണ്ടായ ശാരീരിക പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയില്‍ റാലിക്കിടെ ചൂട് മൂലം ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. അടുത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോവുകയാണെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com