അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

ഇഡി നടപടി നിയമവിരുദ്ധമാണെന്നാണ് കെജരിവാൾ ആരോപിക്കുന്നത്
അരവിന്ദ് കെജരിവാൾ
അരവിന്ദ് കെജരിവാൾ ഫയൽ ചിത്രം

ന്യൂഡൽഹി: മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നൽകിയ ഹർജി സുപ്രിംകോടതി നാളെ പരി​ഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഡി നടപടി നിയമവിരുദ്ധമാണെന്നാണ് കെജരിവാൾ ആരോപിക്കുന്നത്. തെളിവുകളൊന്നുമില്ലാതെ, സമൻസിന് ഹാജരായില്ല എന്നതിന്റെ പേരിൽ മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും കെജരിവാൾ ഹർജിയിൽ പറയുന്നു. അതേസമയം മദ്യനയക്കേസിന്റെ സൂത്രധാരൻ കെജരിവാൾ ആണെന്ന് ആരോപിച്ച് ഇഡി കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

അരവിന്ദ് കെജരിവാൾ
'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

തന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്ന് ആരോപിച്ച് കെജരിവാൾ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അറസ്റ്റ്‌ ചെയ്തത് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനു വിരുദ്ധമാണ്. നിയമവിരുദ്ധമായ അറസ്റ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ നൽകാനാണെന്നും കെജരിവാൾ അപേക്ഷയിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com