സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

കൈലാസ് വിജയവര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
കൈലാസ് വിജയവര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ച ചിത്രംട്വിറ്റര്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അക്ഷയ്‌ക്കൊപ്പമുള്ള ചിത്രം ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ചു.

ബിജെപിയുടെ സിറ്റിങ് എംപി ശങ്കര്‍ ലാല്‍വാനിക്കെതിരെയാണ് ബാമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. മെയ് 13നാണ് ഇവിടെ വോട്ടെടുപ്പ്.

കൈലാസ് വിജയവര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ആക്ഷയ് ബാമിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്നതായി കൈലാസ് വിജയ വര്‍ഗീയയുടെ പോസ്റ്റില്‍ പറയുന്നു.

നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നോമിനേഷന്‍ പിന്‍വലിച്ചതോടെ ബിജെപി എതിലില്ലാതെ ജയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com