മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

നിലവില്‍ മുംബൈയില്‍ ഇല്ലാത്തതിനാല്‍ ഹാജരാകാന്‍ സമയം വേണമെന്നാണ് ആവശ്യം
തമന്ന
തമന്നഫോട്ടോ: ഫെയ്സ്ബുക്ക്

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ നടി തമന്ന ഭാട്ടിയ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിന്റെ സൈബര്‍ വകുപ്പിനോട് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ടു. നിലവില്‍ മുംബൈയില്‍ ഇല്ലാത്തതിനാല്‍ ഹാജരാകാന്‍ സമയം വേണമെന്നാണ് ആവശ്യം.

കാര്‍ഡ് ഗെയിമുകള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടെന്നിസ്, ഫുട്‌ബോള്‍ തുടങ്ങിയ തത്സമയ ഗെയിമുകളില്‍ അനധികൃത വാതുവെപ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്കിങ് ആപ്ലിക്കേഷന്‍. ഇതിന്റെ അനുബന്ധ സ്ഥാപനമായ ഫെയര്‍ പ്ലേ ആപ്പില്‍ 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനധികൃതമായി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

തമന്ന
സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഗായകന്‍ ബാദ്ഷായെയും ചോദ്യം ചെയ്തിരുന്നു. നടന്‍ സഞ്ജയ് ദത്തിന് സമന്‍സ് അയച്ചെങ്കിലും ഹാജരാകാന്‍ സമയം ചോദിച്ചിട്ടാണുള്ളത്. നടന്‍ സാഹില്‍ ഖാനെ അറസ്റ്റ് ചെയ്യുകയും ഏപ്രില്‍ 29 മുതല്‍ മുംബൈ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. മുംബൈ പൊലീസ് സാഹില്‍ ഖാന്റെ പാസ്‌പോര്‍ട്ടും പിടിച്ചുവെച്ചു. വാതുവെപ്പ് സൈറ്റ് നടത്തുന്നതില്‍ നടന് പങ്കുണ്ടെന്നാണ് ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാദേവ് വാതുവെപ്പ് ആപ് കേസില്‍ ഖാന്‍ ഉള്‍പ്പെടെ 38ലധികം പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഏകദേശം 15,000 കോടി രൂപയുടെ അഴിമതിയാണ് കണക്കാക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസ് കൈകാര്യം ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com