വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കൊടുംചൂടില്‍ വെന്തുരുകി രാജ്യം
കൊടുംചൂടില്‍ വെന്തുരുകി രാജ്യംപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൊടുംചൂടില്‍ വെന്തുരുകി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് കടന്നു. ഉഷ്ണതരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് നാലു സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്ധ്രപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട്. രണ്ടു മൂന്നു ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. കിഴക്കേ ഇന്ത്യയില്‍ ബുധനാഴ്ച വരെ തീവ്രമായ ചൂട് പ്രതീക്ഷിക്കുന്നതായും തെക്കന്‍ മേഖലയില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ഉയര്‍ന്ന താപനില തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെലങ്കാന, കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, ഗുജറാത്ത്, സിക്കിം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആന്ധ്രയിലെ കലൈകുണ്ഡ, കണ്ടല പ്രദേശത്താണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ 45.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. സാധാരണയില്‍ നിന്നും എട്ടു ഡിഗ്രി കൂടുതലായിരുന്നു ഇത്.

കൊടുംചൂടില്‍ വെന്തുരുകി രാജ്യം
പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ആന്ധ്രയിലെ നന്ദ്യാല്‍ നഗരത്തില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയര്‍ന്ന താപനില. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഉയര്‍ന്ന താപനില ഒഡീഷയിലെ ബരിപാഡയിലാണ് രേഖപ്പെടുത്തിയത്. 44.8 ഡിഗ്രി സെല്‍ഷ്യസ്. നാലാമത്തെ ഉയര്‍ന്ന താപനില ബിഹാറിലെ ഷെയ്ഖ്പുരയില്‍. 44 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഉഷ്ണതരംഗം രൂക്ഷമായതോടെ, സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com