പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

''അവസാനം മനസിലാക്കി. ഇപ്പോള്‍ പേരുകള്‍ എല്ലാം കൃത്യമായി വന്നു''.
ബാബ രാംദേവ്
ബാബ രാംദേവ്ഫയല്‍

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കിയ കേസില്‍ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നിരുപാധിക മാപ്പപേക്ഷയില്‍ എന്തായാലും പുരോഗതിയുണ്ടെന്ന് സുപ്രീംകോടതി. അതിലുപയോഗിച്ചിരിക്കുന്ന ഭാഷ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബാബ രാംദേവ്
ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

യോഗാ ഗുരു രാംദേവ്, സഹായി ബാലകൃഷ്ണ എന്നിവരോട് മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആദ്യം മാപ്പപേക്ഷ നല്‍കിയപ്പോള്‍ ചെറിയ രീതിയിലാണ് പരസ്യം നല്‍കിയിരുന്നത്. മൈക്രോസ്‌കോപ്പ് വെച്ച് നോക്കേണ്ടി വരുമല്ലോ എന്ന് കോടതി ശാസിച്ചിരുന്നു. അതിന് ശേഷമാണ് രണ്ടാമതും മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്.

അവസാനം മനസിലാക്കി. ഇപ്പോള്‍ പേരുകള്‍ എല്ലാം കൃത്യമായി വന്നു. ഇതൊരു പ്രകടമായ പുരോഗതിയാണെന്നും ജസ്റ്റിസ് അമാനുള്ള നിരീക്ഷിച്ചു. പരസ്യങ്ങളുടെ യഥാര്‍ഥ പേജ് തന്നെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇ പേപ്പര്‍ ഫയലാണ് നല്‍കിയത്. ഓരോ പത്രത്തിന്റെയും യഥാര്‍ഥ പേജ് തന്നെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വേീണ്ടും വാദം കേള്‍ക്കാന്‍ മെയ് 7ലേയ്ക്ക് മാറ്റി.

അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ ബാബാ രാംദേവിനും ബാലകൃഷ്ണയും നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയോട് അപേക്ഷിച്ചു. അടുത്ത ഒരു തവണത്തേയ്ക്ക് മാത്രം ഇളവ് നല്‍കാമെന്നും ബെഞ്ച് വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2022ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യമോ ബ്രാന്‍ഡിംഗോ സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കില്ലെന്ന്

പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്നതോ ഏതെങ്കിലും ഔഷധ സമ്പ്രദായത്തിന് എതിരായതോ ആയ പ്രസ്താവനകള്‍ ഒരു തരത്തിലും മാധ്യമങ്ങളിലൂടെ നല്‍കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതും മാധ്യമങ്ങളില്‍ വന്ന ചില അവകാശ വാദങ്ങളും ബെഞ്ചിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് സുപ്രീംകോടതി നോട്ടീസ് അയക്കുകയായിരുന്നു. എന്നാല്‍ പതഞ്ജലി നോട്ടീസിന് മറുപടി നല്‍കിയില്ല. രാംദേവിനോടും മാനേജിംഗ് ഡയറക്ടര്‍ ബാലകൃഷ്ണയോടും ഹാജരാകാന്‍ മാര്‍ച്ച് 19 ന് നേരിട്ട് ഹാജരാകാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇരുവരോടും പരസ്യമായി മാപ്പ് പറയാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com