കേരളത്തിനോട് കരുതല്‍; ഈ വര്‍ഷം കിട്ടുക 23,480.82 കോടി; ബജറ്റ് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കും; കെ സുരേന്ദ്രന്‍

92 മേല്‍പ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്.
കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: പുതിയ കേന്ദ്ര ബ്ജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 11,04,494 കോടി രൂപയില്‍ നിന്ന് 12,19,783 കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. 1,15,289 കോടി രൂപയുടെ വര്ദ്ധനവാണിത്. ഇതുപ്രകാരം കേരളത്തിന് ഈ വര്‍ഷം 23,480.82 കോടി കിട്ടും. ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 2220 കോടി രൂപ അധികമാണിത്.

കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകള്‍ക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്‍ധനവുണ്ട്.ആനുപാതികമായി ഇതിന്റെ നേട്ടവും കേരളത്തിനുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയില്‍ 45,000 കോടി രൂപയുടെ വര്ദ്ധനവുണ്ട്. ഈ വര്‍ദ്ധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാല്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാര്‍ഥതയോടെ നടപ്പിലാക്കിയാല്‍ മാത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാന്‍ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന് ഏറ്റവും കരുതല്‍ നല്‍കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ സുരേന്ദ്രന്‍

നാണ്യപ്പെരുപ്പം കുറക്കുന്നതും വളര്‍ച്ചാ നിരക്ക് 7% നിലനിര്‍ത്തുന്നതും രാജ്യത്തിന് നേട്ടമാവും. വനിതാ ക്ഷേമം ഉറപ്പുവരുത്താന്‍ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ട് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിര്‍മ്മിക്കുക. ഒരു കോടി വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ നല്‍കുന്നത് പുതിയ ചുവടുവെപ്പാവും. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. മത്സ്യസമ്പദ് യോജന വിപുലപ്പെടുത്തുന്നത് മത്സ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസകരമാവും. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നത് യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

യുപിഎ സര്‍ക്കാരിനെ അപേക്ഷിച്ച് 700 ഇരട്ടി അധികമാണ് റെയില്‍വെക്ക് അനുവദിച്ചിരിക്കുന്നത്. 2744 കോടി രൂപ കേരളത്തിലെ റെയില്‍വെ വികസനത്തിന് അനുവദിച്ചു. 92 മേല്‍പ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിന് ഏറ്റവും കരുതല്‍ നല്‍കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍
പൊലീസുകാരുടെ മോശം പെരുമാറ്റം: മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി; ലൈസന്‍സ് അല്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com