പൊലീസുകാരുടെ മോശം പെരുമാറ്റം: മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി; ലൈസന്‍സ് അല്ലെന്ന് ഹൈക്കോടതി

തെരുവില്‍ ജോലിയെടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാന്‍ സര്‍ക്കുലര്‍ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി ഫയല്‍

കൊച്ചി: പൊലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡിജിപി ഹൈക്കോടതിയില്‍. മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തെരുവില്‍ ജോലിയെടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

പാലക്കാട് ആലത്തുര്‍ സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഓണ്‍ലൈനില്‍ ഹാജരായ ഡിജിപി പൊലീസുകാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതിയുടെ ഭാഗത്തുനിന്നും ചില ചോദ്യങ്ങള്‍ ഉണ്ടായത്.

തെരുവില്‍ ജോലിയെടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി

1965 മുതല്‍ പൊലീസുകാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് പത്തിലധികം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കുലറുകളൊന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുക്കുന്നില്ലെന്നതിന്റെ തെളിവാണ് സര്‍ക്കുലറുകള്‍ വീണ്ടും വീണ്ടും ഇറക്കേണ്ടിവരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച പൊലീസാണ് കേരളത്തിലേത് എന്നതില്‍ സംശയമില്ല. എന്നിട്ടും എന്തുകൊണ്ടാണ് മോശം പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കോടതി ചോദിച്ചു

ചില പൊലീസുകാര്‍ മോശമായി പെരുമാറുന്നുണ്ട്. പലപ്പോഴും മാനസികപിരിമുറുക്കമാണ് ഇതിന് കാരണമെന്ന് ഡിജിപി അറിയിച്ചു. ഇതിനെതിരെയും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. സമ്മര്‍ദം എല്ലാ തൊഴില്‍ മേഖലയിലും ഉണ്ട്. മാനസിക പിരിമുറുക്കമെന്നത് മറ്റുള്ളവരോട് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ല. ഇനിയൊരു സര്‍ക്കുലര്‍ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും സര്‍ക്കുലര്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഡിജിപി അറിയിച്ചു. എങ്ങനെയാണ് പുതിയ സര്‍ക്കുലര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം ഒരുമാസത്തിനകം അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

കേരള ഹൈക്കോടതി
കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; ശബരി റെയില്‍ രണ്ടു അലൈന്‍മെന്റുകള്‍ പരിഗണനയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com