5 തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും വന്നില്ല; കെജരിവാളിനെതിരെ ഇ‍ഡി കോടതിയിൽ

അന്വേഷണവുമായി കെജരിവാൾ സഹകരിക്കുന്നില്ല
കെജരിവാള്‍
കെജരിവാള്‍ ഫയല്‍ ചിത്രം

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാം തവണയും ചോദ്യം ചെയ്യലനു വിളിപ്പിച്ചിട്ടും ഹാജരാകാത്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ. അന്വേഷണവുമായി കെജരിവാൾ സഹകരിക്കുന്നില്ലെന്നു ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും.

കെജരിവാള്‍
ഝാര്‍ഖണ്ഡ് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ഹേമന്ത് സോറന് പങ്കെടുക്കാന്‍ അനുമതി

ഡൽഹി സർക്കാരിൻറെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചു വിവരങ്ങൾ തേടുന്നതിനാണ് ഇഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യാൻ അഞ്ച് തവണ വിളിപ്പിച്ചപ്പോഴും കെജരിവാൾ അതു നിരസിച്ചു.

കള്ളക്കേസിൽ കുടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു എഎപി ആരോപിക്കുന്നു. കെജരിവാൾ ഇന്നലെ എഎപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com