സോണിയാഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിനില്ല?; രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

രഘുറാം രാജൻ രാജ്യസഭയിലേക്ക് മത്സരിക്കും
സോണിയാഗാന്ധി
സോണിയാഗാന്ധിഫയൽ ചിത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തവണ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്താനാകും സോണിയ ശ്രമിക്കുകയെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നുമാണ് പത്രം സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന് സോണിയാഗാന്ധി പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

നിലവില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നാണ് സോണിയാഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കില്ല എന്നതില്‍ നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.

സോണിയാഗാന്ധി
5 തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും വന്നില്ല; കെജരിവാളിനെതിരെ ഇ‍ഡി കോടതിയിൽ

അതേസമയം രാജ്യസഭ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, തെലങ്കാന സംസ്ഥാന പിസിസികള്‍ രംഗത്തു വന്നിട്ടുണ്ട്. സോണിയാഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഹിമാചല്‍ പ്രദേശ് പിസിസി അധ്യക്ഷ പ്രതിഭാ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

റായ്ബറേലിയില്‍ സോണിയാഗാന്ധി മത്സരിച്ചില്ലെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മകളുമായ പ്രിയങ്കാഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭ സീറ്റുകളിലാണ് ഒഴിവു വരുന്നത്. ഇതിലേക്കായി ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com