മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍
വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍എഎന്‍ഐ

ന്യൂഡല്‍ഹി: മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലിദ്വീപില്‍ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്.

വിഷയത്തില്‍ ഇന്ത്യയും മാലിദ്വപീപും നിര്‍ണായക ചര്‍ച്ചകള്‍ നടന്നതായും മാര്‍ച്ച് 10-നകം മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നില്‍ സൈന്യത്തെ മാറ്റണമെന്നും മെയ് 10-നകം മറ്റ് രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും സൈനികരെ മാറ്റണമെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ ബിജെപി തൂത്തുവാരും; അഭിപ്രായ സര്‍വേ

മാര്‍ച്ച 15ന് മുന്‍പായി ഇന്ത്യന്‍ സൈനികരെ ദ്വീപില്‍ നിന്ന് മാറ്റണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 75 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുണ്ടായിരുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ചേര്‍ന്ന രണ്ടാംതല ഉന്നതകോര്‍ യോഗത്തിന് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

സൈന്യത്തെ പിന്‍വലിക്കണമെന്ന മാലിദ്വീപിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യാന്‍ ഈ മാസം 2നാണ് ഡല്‍ഹിയില്‍ ഉന്നതതല യോഗം നടന്നത്. വൈദ്യസഹായം ഉറപ്പാക്കാനും ഏവിയേഷന്‍ മേഖലയിലും ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണം തുടരുമെന്നും ഉന്നതതല യോഗത്തില്‍ ധാരണയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com