ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയിലൂടെ സ്വതന്ത്ര സഞ്ചാരത്തിന് വിലക്ക്; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

അതിര്‍ത്തിയിലൂടെ മ്യാന്മാറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സ്വതന്ത്രമായി യാത്ര ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അമിത് ഷായ്ക്കൊപ്പം നരേന്ദ്ര മോദി/ ഫയല്‍
അമിത് ഷായ്ക്കൊപ്പം നരേന്ദ്ര മോദി/ ഫയല്‍എക്സ്പ്രസ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലൂടെ മ്യാന്മാറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സ്വതന്ത്രമായി യാത്ര ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

നിലവില്‍ പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ തന്നെ അതിര്‍ത്തിയില്‍ നിന്ന് ഇരുവശത്തേയ്ക്കും 16 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ പോകാന്‍ അനുമതിയുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് അപ്പുറം പോകുന്നതിന് ഇതുവഴി സാധിച്ചിരുന്നു. ഇതാണ് താത്കാലിമായി നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്ത്രര മന്ത്രാലയം തീരുമാനിച്ചത്.

'നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിര്‍ത്തുന്നതിനുമായി സ്വതന്ത്ര സഞ്ചാരം ഇല്ലാതാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി ഇന്ത്യയ്ക്കും മ്യാന്മാറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരമാണ് വിലക്കിയത്' -അമിത് ഷാ എക്‌സില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ വിദേശകാര്യമന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.1,643 കിലോമീറ്റര്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുമെന്ന് ഈ ആഴ്ച ആദ്യം അമിത് ഷാ പറഞ്ഞിരുന്നു.

അമിത് ഷായ്ക്കൊപ്പം നരേന്ദ്ര മോദി/ ഫയല്‍
മോദി പിന്നാക്കക്കാരനല്ല; ജനിച്ചത് ഒബിസി സമുദായത്തില്‍ അല്ലെന്ന് രാഹുല്‍ - വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com