ഇത്തവണ 7.2 കോടി അധിക വോട്ടര്‍മാര്‍, കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് ഇതുവരെ 96.88 കോടി പേര്‍ക്ക് വോട്ടവകാശമുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. രാജ്യത്ത് ഇതുവരെ 96.88 കോടി പേര്‍ക്ക് വോട്ടവകാശമുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ ലോക്സഭാ തെിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരില്‍ ആറ് ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതല്‍. 18-നും 29-നും ഇടയില്‍ പ്രായമുള്ള 1,84,81,610 യുവാക്കളെ വോട്ടര്‍മാരാണുള്ളത്. 20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ഫയല്‍ ചിത്രം
'നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണ്'; പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി, വീഡിയോ

ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്. ജമ്മു കശ്മീരിലെ വോട്ടര്‍പട്ടിക പുതുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com