ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നു; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതകള്‍ തടവുകാലത്ത് ഗര്‍ഭിണിയാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ എത്തിയിരുന്നു
സുപ്രീം കോടതി
സുപ്രീം കോടതിഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതകള്‍ തടവുകാലത്ത് ഗര്‍ഭിണിയാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ എത്തിയിരുന്നു. തടവുകാരായി ജയിലില്‍ കഴിയുന്ന സമയത്ത് സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നുവെന്നും ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഗൗരവുമള്ള വിഷയമാണിതെന്ന് അഭിപ്രായപ്പെട്ട കോടതി ഇന്നലെ വിഷയം ക്രിമിനല്‍ നടപടിക്കായി മറ്റൊരു ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.

സുപ്രീം കോടതി
ഇത്തവണ 7.2 കോടി അധിക വോട്ടര്‍മാര്‍, കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2016-ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ അനുസരിച്ച് ജയിലുകളിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും അധിക സൗകര്യങ്ങളുടെ ആവശ്യകത നിര്‍ണ്ണയിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാതല കമ്മിറ്റികള്‍ സ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനായി കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെ നിയോഗിച്ചിരുന്നു. നിവിലെ പ്രശ്‌നം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com