തിമിര ശസത്രക്രിയക്കിടെ ഏഴ് പേര്‍ക്ക് കാഴ്ച പോയി; ഗുജറാത്തിലെ ആശുപത്രിക്കെതിരെ അന്വേഷണം

ഒരുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം ഫയല്‍

അഹമ്മദാബാദ്: തിമിര ശസ്ത്രക്രിയ്ക്ക് ശേഷം ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ആശുപത്രിയില്‍ സര്‍ജറി നടത്തിയവര്‍ക്കാണ് കാഴ്ച നഷ്ടമായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം അണുബാധ മൂലം രോഗികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ പറയുന്നു,

ഫെബ്രുവരി രണ്ടിന് രാധന്‍പൂരിലെ സര്‍വോദയ കണ്ണാശുപത്രിയില്‍ വച്ച് 13 രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ അഞ്ച് പേരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ എം ആന്‍ഡ് ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കും രണ്ട് പേരെ മെഹ്സാന ജില്ലയിലെ വിസ്നഗര്‍ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായി സര്‍വോദയ ഐ ഹോസ്പിറ്റല്‍ ട്രസ്റ്റി ഭാരതി വഖാരിയ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് ഒരു സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. ഒരുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി പത്തിന് അഹമ്മദാബാദിലെ ഒരാശുപത്രിയില്‍ തിമിരശസ്ത്രക്രിയക്കിടെ 17 വയോധികര്‍ക്ക് കാഴ്ച നഷ്ടമായിരുന്നു.

പ്രതീകാത്മകചിത്രം
'ആണ്‍ സുഹൃത്തിനോട്' സംസാരിക്കുന്നത് കണ്ടു; 9ാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും കഴുത്ത് ഞെരിച്ച് പുഴയില്‍ എറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com