'അരികിലേക്ക് മാറ്റി നിര്‍ത്തിയവര്‍, അവര്‍ക്ക് ഞങ്ങള്‍ ഐഡന്റിറ്റി നല്‍കി'; ട്രാന്‍സ് വിഭാഗത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കമ്മ്യൂണിറ്റിയില്‍ നിന്ന് 16,000-17,000 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദിഫയല്‍

ന്യൂഡല്‍ഹി: എല്ലാവരും അനാദരവ് കാണിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ഒരു ഐഡന്റിറ്റി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ പ്രസംഗത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശം.

സമൂഹത്തിന്റെ ഏറ്റവും അറ്റത്തുള്ളവരെ സഹായിക്കുന്നതിന് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലായ്പ്പോഴും അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍ ആണ് ട്രാന്‍സ്ജന്‍ഡറുകള്‍. കോവിഡ് സമയത്ത് സൗജന്യ വാക്‌സിനേഷന്‍ നല്‍കിയപ്പോള്‍ ആളുകളില്‍ വിശ്വാസം ജനിപ്പിച്ചു. ആരും നിസ്സഹായരായി തോന്നരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; ബിജെപി 370 സീറ്റുകള്‍ നേടും; അമിത് ഷാ

'ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി എല്ലായ്‌പ്പോഴും അനാദരവ് നേരിടുന്നു. 17-ാം ലോക്സഭയിലെ അംഗങ്ങള്‍ അവരെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി എന്താണ് ചെയ്തതെന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. ഞങ്ങള്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഐഡന്റിറ്റി നല്‍കിയിട്ടുണ്ട്, കമ്മ്യൂണിറ്റിയില്‍ നിന്ന് 16,000-17,000 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആളുകള്‍ മുദ്ര പദ്ധതി പ്രകാരം വായ്പ എടുത്ത് ബിസിനസ്സ് ആരംഭിച്ചതായി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ട്രാന്‍സ്ജെന്‍ഡേഴ്‌സിന് പത്മ അവാര്‍ഡുകള്‍ നല്‍കി. അവര്‍ക്ക് മുമ്പ് ലഭിക്കാത്ത വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com