അരവിന്ദ് കെജരിവാള്‍ കുടുംബത്തോടൊപ്പം നാളെ അയോധ്യയില്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും

ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു
അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ ഫയല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും. അദ്ദേഹത്തിനൊപ്പം ഭാര്യയും മാതാപിതാക്കളും ഉണ്ടാകും.

ജനുവരി 22ന്റെ പ്രാണപ്രതിഷ്ഠാ ചഠങ്ങിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് നേരത്തെ കെജരിവാള്‍ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്താന്‍ താത്പര്യമുണ്ടെന്നും അത് പിന്നീട് ഒരുഅവസരത്തിലാകുമെന്നുമായിരുന്നു അന്ന് കെജരിവാള്‍ പറഞ്ഞത്.

അയോധ്യ രാമക്ഷേത്രത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാര്‍ഥന നടത്തുന്നു
അയോധ്യ രാമക്ഷേത്രത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാര്‍ഥന നടത്തുന്നു പിടിഐ

പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ ജനുവരി 22നായിരുന്നു അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകളാണ് ക്ഷേത്രം സന്ദര്‍ശനം നടത്തിയത്.

അയോധ്യ രാമക്ഷേത്രത്തിലെത്തിയ ഉത്തര്‍പ്രദേശ് മന്ത്രിമാരും എംഎല്‍എമാരും
അയോധ്യ രാമക്ഷേത്രത്തിലെത്തിയ ഉത്തര്‍പ്രദേശ് മന്ത്രിമാരും എംഎല്‍എമാരും പിടിഐ

ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു, കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും ആര്‍എല്‍ഡിയുടെയും ഓരോ എംഎല്‍എമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭാ യോഗവും അയോധ്യയില്‍ ചേര്‍ന്നു.

അരവിന്ദ് കെജരിവാള്‍
പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍, വൃദ്ധ ദമ്പതികളുടെ കാലുകളില്‍ നീരു വന്നു; എയര്‍ ഇന്ത്യ വിമാനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com