400 സീറ്റ്; തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തും; നരേന്ദ്രമോദി

മധ്യപ്രദേശിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശിലെ ബിജെപി റാലിയില്‍ സംസാരിക്കുന്ന മോദി
മധ്യപ്രദേശിലെ ബിജെപി റാലിയില്‍ സംസാരിക്കുന്ന മോദി പിടിഐ

ഭോപ്പാല്‍: എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370ലധികം സീറ്റുകള്‍ നേടും. മധ്യപ്രദേശിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രതിപക്ഷ നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍ഡിഎക്കു 400 സീറ്റുകള്‍ കിട്ടുമെന്നു പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370ലധികം സീറ്റുകള്‍ നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകള്‍ അധികമായി പോള്‍ ചെയ്യുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. എന്നാല്‍ നമുക്ക് ലക്ഷ്യം കൈവരിക്കാനാകും. ഗ്രാമങ്ങളെയും ദരിദ്രരെയും കര്‍ഷകരെയും കോണ്‍ഗ്രസ് ഓര്‍മിക്കുന്നതു തെരഞ്ഞെടുപ്പ് സമയത്തു മാത്രമാണ്. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മധ്യപ്രദേശില്‍ ഇരട്ട വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്' മോദി പറഞ്ഞു.

മധ്യപ്രദേശിലെ 7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ആദിവാസി യുവാക്കള്‍ക്കു വേണ്ടി 170 കോടി രൂപ ചെലവില്‍ ലോകോത്തര സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സര്‍വകലാശാലയുടെ ശിലാസ്ഥാപനവും നടത്തി.

മധ്യപ്രദേശിലെ ബിജെപി റാലിയില്‍ സംസാരിക്കുന്ന മോദി
'അച്ഛനമ്മമാര്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ഭക്ഷണം കഴിക്കരുത്'; സ്‌കൂള്‍ വിദ്യാര്‍ഥികളോട് എംഎല്‍എ; വീഡിയോ; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com