മൂന്ന് ആര്‍ജെഡി അംഗങ്ങള്‍ മറുകണ്ടം ചാടി; 130 പേരുടെ പിന്തുണ, നിതീഷ് കുമാറിന് വിശ്വാസവോട്ട്

വോട്ടെടുപ്പിനിടെ മഹാസഖ്യം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
നിതീഷ് കുമാര്‍
നിതീഷ് കുമാര്‍-പിടിഐ

പട്‌ന: ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി മുഖ്യമന്ത്രി നിതീഷ് കുമാര്‍. 130പേരുടെ പിന്തണയോടെയാണ് നിതീഷ് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. മഹാസഖ്യം വിട്ട് എന്‍ഡിഎ പാളയത്തിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടിയത്. വോട്ടെടുപ്പിനിടെ മഹാസഖ്യം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

മൂന്ന് ആര്‍ജെഡി അംഗങ്ങള്‍ നിതീഷ് കുമാറിനെ പിന്തുണച്ചു. പ്രഹ്ലാദ് യാദവ്, നീലം ദേവി, ചേതന്‍ ആനന്ദ് എന്നിവരാണ് എന്‍ഡിഎ ബ്ലോക്കിലെത്തിയത്. താന്‍ തുടങ്ങിവച്ച സംരംഭങ്ങളുടെ ക്രെഡിറ്റ് ആര്‍ജെഡി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്ന് നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. 15 വര്‍ഷമായി ലാലു- റാബ്‌റി ദേവി സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

വോട്ടെടുപ്പിന് മുന്നോടിയായി നടന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ അവദ് ബിഹാറി പുറത്തായിരുന്നു. 112നെതിരെ 125 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. വിശ്വാസവോട്ടിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരബാദിലേക്ക് മാറ്റിയിരുന്നു.

243 അംഗ നിയമസഭയില്‍ 125 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായിരുന്നത്. നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 78 എംഎല്‍എമാരാണുള്ളത്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ മന്ത്രി കൂടിയായ സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിങ്ങും പങ്കെടുത്തിരുന്നു.

ശനിയാഴ്ച രാത്രി മുതല്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരും ഇടതു സഖ്യകക്ഷികളും ക്യാമ്പ് ചെയ്തിരുന്നു. ഒപ്പം എന്‍ഡിഎ പക്ഷത്തുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ആര്‍ജെഡി ശ്രമങ്ങള്‍ നടത്തിയിരുന്നു.

നിതീഷ് കുമാര്‍
112നെതിരെ 125 വോട്ടുകള്‍; ബിഹാറില്‍ അവിശ്വാസ പ്രമേയം പാസായി; സ്പീക്കര്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com