112നെതിരെ 125 വോട്ടുകള്‍; ബിഹാറില്‍ അവിശ്വാസ പ്രമേയം പാസായി; സ്പീക്കര്‍ പുറത്ത്

മഹാസഖ്യം വിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ പാളയത്തില്‍ വീണ്ടും എത്തിയതോടെയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
അവദ് ബിഹാരി
അവദ് ബിഹാരി പിടിഐ

പട്‌ന: എന്‍ഡിഎ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ അവദ് ബിഹാരി പുറത്ത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുന്നോടിയായിട്ടായിരുന്നു സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം സഭ പരിഗണിച്ചത്. 112നെതിരെ 125 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.

ബജറ്റ് സമ്മേളനത്തിനായാണ് സഭ ചേര്‍ന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് പിന്നാലെയാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണപക്ഷം സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.ആര്‍ജെഡി നേതാവാണ് അവദ് ബിഹാരി ചൗധരി. മഹാസഖ്യം വിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ പാളയത്തില്‍ വീണ്ടും എത്തിയതോടെയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

അതേസമയം, സഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ലക്ഷ്യമിട്ടുള്ള വിശ്വാസ വോട്ട് നടപടികള്‍ പുരോഗമിക്കുകയാണ്.

243 അംഗ നിയമസഭയില്‍ 125 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യം.നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനെ 128 എംഎല്‍എമാരുടെ പിന്തുണയുള്ള എന്‍ഡിഎ സഖ്യം സുഗമായി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 78 എംഎല്‍എമാരാണുള്ളത്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ മന്ത്രി കൂടിയായ സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിങ്ങും പങ്കെടുത്തിരുന്നു.

ശനിയാഴ്ച രാത്രി മുതല്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരും ഇടതു സഖ്യകക്ഷികളും ക്യാമ്പ് ചെയ്തിരുന്നു. ഒപ്പം എന്‍ഡിഎ പക്ഷത്തുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ആര്‍ജെഡി ശ്രമങ്ങള്‍ നടത്തിയിരുന്നു.

അവദ് ബിഹാരി
ആദിവാസി യുവാവിനെ മര്‍ദിച്ചവശനാക്കി, കോഴിയെപ്പോലെ ഇരിക്കാന്‍ ആവശ്യപ്പെട്ടു; കേസെടുത്ത് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com