ആദിവാസി യുവാവിനെ മര്‍ദിച്ചവശനാക്കി, കോഴിയെപ്പോലെ ഇരിക്കാന്‍ ആവശ്യപ്പെട്ടു; കേസെടുത്ത് പൊലീസ്

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

രാജുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍
രാജുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എക്‌സ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബേതുലില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ജാതീയമായി അധിക്ഷേപിക്കുകയും കോഴിയെപ്പോലെ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഏകദേശം 178 കിലോമീറ്റര്‍ അകലെയുള്ള ബേതുല്‍ എന്ന സ്ഥലത്താണ് സംഭവം. ബജ്റംഗ്ദള്‍ അംഗമായ ചഞ്ചല്‍ രാജ്പുതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജു ഉയികെയ് എന്ന യുവാവിനെ ആക്രമിച്ചത്.


രാജുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍
ഹാജരായ കേസില്‍ പിഴ ചുമത്തി, ഫയലുകള്‍ വലിച്ചെറിഞ്ഞ് അഭിഭാഷകന്‍; നടപടി

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംഭവം വെളിച്ചത്തു കൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് പൊലീസും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.

നഗരത്തിലെ സുഭാഷ് സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. സ്‌കൂളിലെ സിസിടിവി ക്യാമറയിലാണ് രാജുവിന്റെ അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. നാല് പേരാണ് ഇയാളെ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.


രാജുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍
ഒരുലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി, നിയമന രേഖ കൈമാറി പ്രധാനമന്ത്രി; വീഡിയോ

ഡിജെ ആയി ജോലി ചെയ്യുന്ന രാജു സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ, ''രാത്രി 11:30 ന്, ഞാന്‍ വീട്ടിലേക്ക് പോകുമ്പോള്‍, ചഞ്ചല്‍ രാജ്പുത്തും അദ്ദേഹത്തിന്റെ ബജ്റംഗ്ദള്‍ സുഹൃത്തുക്കളും എന്നെ സുഭാഷ് സ്‌കൂളിന് സമീപം കൂട്ടിക്കൊണ്ടുപോയി. അവര്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചു. എനിക്കെതിരെ ജാതിപരമായ അധിക്ഷേപങ്ങള്‍ നടത്തി.''


രാജുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍
'യോജിപ്പില്ല'; നയപ്രഖ്യാപനം വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍, പ്രസംഗം പൂര്‍ത്തിയാക്കി സ്പീക്കര്‍, നാടകീയത

ആദിവാസി വിഭാഗക്കാരുടെ ഔൗന്നത്യത്തെയും അവരെ ബഹുമാനിക്കേണ്ടതിനെക്കുറിച്ചും മധ്യപ്രദേശില്‍ പ്രധാനമന്ത്രി അടുത്തിടെ നടത്തിയ പ്രസംഗവും പ്രവൃത്തികളില്‍ കാണുന്ന വിരോധാഭാസവും പട്വാരി തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com