ഹാജരായ കേസില്‍ പിഴ ചുമത്തി, ഫയലുകള്‍ വലിച്ചെറിഞ്ഞ് അഭിഭാഷകന്‍; നടപടി

കര്‍ണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്
കര്‍ണാടക ഹൈക്കോടതി
കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കേസ് ഫയലുകള്‍ വലിച്ചെറിഞ്ഞ് കോടതിയില്‍ മോശമായി പെരുമാറിയതിനും ഉച്ചത്തില്‍ അഭിസംബോധന നടത്തിയതിനും അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കര്‍ണാടക ഹൈക്കോടതിഉത്തരവ്.

അഡ്വക്കേറ്റ് എം വീരഭദ്രയ്യക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് കെ എസ് ഹേമലേഖ ഉത്തരവിട്ടത്. പെരുമാറ്റം സൂക്ഷിക്കണമെന്ന് ഒരു തവണ കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും അഭിഭാഷകന്‍ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു. ഉച്ചത്തില്‍ സംസാരിക്കുന്നതിന് ആവര്‍ത്തിച്ച് വിലക്കിയിട്ടും അഭിഭാഷകന്‍ ശബ്ദം കുറക്കാന്‍ തയ്യാറായില്ല. വാദിക്കാന്‍ സമയം അനുവദിച്ചിട്ടും വാദിക്കാന്‍ തയ്യാറാകാതെയിരിക്കുകയും തുടര്‍ന്ന് മോശമായി പെരുമാറുകയും ചെയ്തു. അഭിഭാഷകന്‍ ഹാജരായ കേസില്‍ കോടതി പിഴ ചുമത്തിയതില്‍ പ്രകോപിച്ചാണ് ഇയാള്‍ മോശമായി പെരുമാറിയത്.

കര്‍ണാടക ഹൈക്കോടതി
ഓര്‍ഡര്‍ ചെയ്ത റസ്‌റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം എത്തിച്ചില്ല, സൊമാറ്റോയ്ക്ക് സമന്‍സ്

കോടതി നടപടികള്‍ നിരന്തരം തടസ്സപ്പെടുത്തുന്നു, കോടതിയുടെ അന്തസ്സിനെ ദുര്‍ബലപ്പെടുത്തുകയും ജുഡീഷ്യല്‍ നടപടികളുടെയോ നീതിനിര്‍വഹണത്തിന്റെയോ സമയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു തുടങ്ങിയവയാണ് അഭിഭാഷകനെതിരെയുള്ള കുറ്റം. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറാനും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com