ഓര്‍ഡര്‍ ചെയ്ത റസ്‌റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം എത്തിച്ചില്ല, സൊമാറ്റോയ്ക്ക് സമന്‍സ്

ഡെലിവറി പങ്കാളി പേരില്ലാത്തതും തീരെ അറിയപ്പെടാത്ത ഹോട്ടലുകളില്‍ നിന്നുമാണ് ഓര്‍ഡര്‍ എടുത്തതെന്ന് കണ്ടെത്തുകയായിരുന്നു
സൊമാറ്റൊ ആപ്ലിക്കേഷന്‍
സൊമാറ്റൊ ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഹോട്ടലില്‍നിന്നല്ല ഭക്ഷണം എത്തിച്ചതെന്ന പരാതിയില്‍ വിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് നോട്ടീസ്. കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപഭോക്താവ് നല്‍കിയ ഹര്‍ജിയില്‍ സൊമാറ്റോ അധികൃതരെ കോടതി വിളിച്ചു വരുത്തി.

ഡല്‍ഹി കെ ലജന്റ്‌സ് എന്ന് പറയപ്പെടുന്ന പ്രശസ്ത ഹോട്ടലുകളില്‍ നിന്നാണ് ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അതേ ഹോട്ടലില്‍ നിന്നല്ല തനിക്ക് ലഭിച്ച ഭക്ഷണം എന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ഗുരുഗ്രാം നിവാസിയാണ് ഇത് സംബന്ധിച്ച് പരാതിയുമായി കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് കോടതി സമന്‍സ് അയയ്ക്കുകയായിരുന്നു.

സൊമാറ്റൊ ആപ്ലിക്കേഷന്‍
ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു; തട്ടിപ്പിന് ഇരയായി 'ലേഡി സിംഹം'

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24നാണ് ജമാ മസ്ജിദ്, കൈലാഷ് കോളനി, ജംഗ്പുര എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്ത ഭക്ഷണശാലകളുമായി സൗരവ് മാള്‍ എന്നയാള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. പേരില്ലാത്തതും തീരെ അറിയപ്പെടാത്ത ഹോട്ടലുകളില്‍ നിന്നുമാണ് ഓര്‍ഡര്‍ എടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. പാക്കേജിങിലും പേരില്ലാത്തതും ചോദ്യം ചെയ്തു.

സൊമാറ്റൊ ആപ്ലിക്കേഷന്‍
'ഡല്‍ഹി ചലോ മാര്‍ച്ച്' നാളെ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം, ഇന്നുചര്‍ച്ച

ഡല്‍ഹിയിലെ പ്രശസ്തമായ റെസ്റ്റോറന്റുകളില്‍ നിന്ന് ഗുരുഗ്രാമിലെയും നോയിഡയിലെയും ലൊക്കേഷനുകളിലേക്ക് 30 മിനിറ്റിനുള്ളില്‍ സൊമാറ്റോ ഡെലിവറി നടത്തിയതെങ്ങനെയെന്നും ഹര്‍ജിയില്‍ പരാതിക്കാരന്‍ ചോദിച്ചു. പൊതുജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസ് തുടര്‍നടപടികള്‍ക്കായി മാര്‍ച്ച് 20ലേയ്ക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com