ചെന്നൈ: തമിഴ്നാട്ടിൽ സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു. അനധികൃത പണമിടപാടു കേസിൽ ജൂൺ 14നു സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ മന്ത്രിസഭയിൽ തുടരുകയായിരുന്നു. ഒൻപത് മാസത്തിനു ശേഷമാണ് രാജി.
കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതി, സുപ്രീം കോടതികളിൽ സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ രാജി.
സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ