ഹെല്‍മറ്റ് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തി, പൊലീസ് ഉദ്യോഗസ്ഥന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍- വീഡിയോ

ഗതാഗത നിയമം ലംഘിച്ചതിന് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍
പൊലീസുകാരന്റെ വിരലിൽ കടിക്കുന്ന യുവാവിന്റെ ദൃശ്യം
പൊലീസുകാരന്റെ വിരലിൽ കടിക്കുന്ന യുവാവിന്റെ ദൃശ്യംസ്ക്രീൻഷോട്ട്

ബംഗളൂരു: ഗതാഗത നിയമം ലംഘിച്ചതിന് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്നത് കണ്ടാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൊലീസുകാരന്റെ വിരലില്‍ കടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ബംഗളൂരുവില്‍ വില്‍സണ്‍ ഗാര്‍ഡന് സമീപമാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ സയ്യദ് സാഫിയെയാണ് ട്രാഫിക് പൊലീസുകാരന്‍ തടഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്നത് കണ്ടാണ് നടപടി സ്വീകരിച്ചത്. വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം സ്‌കൂട്ടറിന്റെ കീ ട്രാഫിക് കോണ്‍സ്റ്റബിള്‍ എടുത്തു. കൂടെയുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ ഗതാഗത നിയമ ലംഘനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഇതില്‍ രോഷാകുലനായ യാത്രക്കാരന്‍ നടപടി ചോദ്യം ചെയ്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. അതിനിടെയാണ് കീ വീണ്ടെടുക്കാന്‍ കോണ്‍സ്റ്റബിളിന്റെ വിരലില്‍ കടിച്ചത്.

ഹെല്‍മറ്റ് ധരിക്കാന്‍ മറന്നുപോയെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നുമാണ് യുവാവ് പറഞ്ഞത്. വാക്കേറ്റത്തിനിടെ യുവാവ് ഹെഡ് കോണ്‍സ്റ്റബിളിന്റെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത ശേഷം രക്ഷപ്പെടാനും ശ്രമിച്ചു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

പൊലീസുകാരന്റെ വിരലിൽ കടിക്കുന്ന യുവാവിന്റെ ദൃശ്യം
വിമാനത്തില്‍നിന്ന് ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ, അനുഭവം സോഷ്യല്‍മീഡിയയില്‍ കുറിച്ച് യാത്രക്കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com