100 ശതമാനം ഹാജരുമായി ലോക്‌സഭയില്‍ രണ്ടംഗങ്ങള്‍; ചര്‍ച്ചയില്‍ തിളങ്ങി എന്‍കെ പ്രേമചന്ദ്രന്‍

ബിജെപി അംഗങ്ങളായ മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയുമാണ് സഭാസമ്മേളനത്തില്‍ പൂര്‍ണമായി പങ്കെടുത്ത രണ്ട് അംഗങ്ങള്‍.
എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ
എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ ടെലിവിഷന്‍ ദൃശ്യം

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ സമ്മേളനത്തില്‍ ഫുള്‍ ഹാജരുമായി രണ്ട് എംപിമാര്‍. ബിജെപി അംഗങ്ങളായ മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയുമാണ് സഭാസമ്മേളനത്തില്‍ പൂര്‍ണമായി പങ്കെടുത്ത രണ്ട് അംഗങ്ങള്‍. 274 ദിവസങ്ങളിലായാണ് പതിനേഴാം ലോക്‌സഭാ സമ്മേളനം നടന്നത്. സഭയില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആദ്യ അഞ്ച് പേരില്‍ ഒരാള്‍ കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രനാണ്.

മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയും ആദ്യതവണയാണ് അംഗങ്ങളാവുന്നത്. ഇരുവരുടെയും ഇരിപ്പടം പാര്‍ലമെന്റില്‍ അടുത്തടുത്തായിരുന്നു. ഛത്തീസ്ഗഡിലെ കാങ്കറിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് മാഹന്‍ മാണ്ഡവി. കോവിഡ് കാലത്തും മാണ്ഡവി ലോക്‌സഭയില്‍ എത്തിയിരുന്നു. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള ഭഗീരഥ് ചൗധരിയാണ് നൂറ് ശതമാനം ഹാജരുള്ള രണ്ടാമത്തെയാള്‍.

ലോക്‌സഭയില്‍ ഏറ്റവും കുടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി അംഗം പുഷ്‌പേന്ദ്ര സിങ് ചന്ദേല്‍ ആണ്. 1,194 ചര്‍ച്ചകളില്‍ സംബന്ധിച്ചു. രണ്ടാമത് ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള കുല്‍ദീപ് റായ് ശര്‍മയാണ്. ബിഎസിപി അംഗം മലൂക്ക് നഗര്‍, ഡിഎംകെ അംഗം ഡിഎന്‍വി സെന്തില്‍ കുമാര്‍, ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരാണ് സഭയില്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍.

നടനും ബിജെപി അംഗവുമായ സണ്ണി ഡിയോള്‍, ടിഎംസി അംഗം ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരുള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ ഒരു ചര്‍ച്ചയിലും പങ്കെടുത്തില്ല. ബിജെപി അംഗങ്ങളായ രമേഷ് ജിഗജിനാഗി, ബിഎന്‍ ബച്ചെഗൗഡ, പ്രധാന്‍ ബറുവ, അനന്ത് കുമാര്‍ ഹെഗ്ഡെ, വി ശ്രീനിവാസ പ്രസാദ്, ടിഎംസി അംഗം ദിബ്യേന്ദു അധികാരി, ബിഎസ്പി അംഗം അതുല്‍ കുമാര്‍ സിങ് എന്നിവരാണ് പതിനേഴാം ലോക്സഭയില്‍ ഒരു ചര്‍ച്ചയിലും പങ്കെടുക്കാത്ത മറ്റ് അംഗങ്ങള്‍.

എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ
'പുതിയ ഇന്നിങ്സിന് തുടക്കം'; അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com