'പുതിയ ഇന്നിങ്സിന് തുടക്കം'; അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു

അശോക് ചവാൻ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും
അശോക് ചവാൻ ബിജെപിയിൽ ചേർന്നപ്പോൾ
അശോക് ചവാൻ ബിജെപിയിൽ ചേർന്നപ്പോൾഫെയ്സ്ബുക്ക്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെയാണ് 66 കാരനായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

മുംബൈ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ഭവന്‍കുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ചേര്‍ന്നാണ് ചവാനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

ബിജെപി നേതാക്കളായ ആശിഷ് ഷേലാര്‍, പ്രവീണ്‍ ദരേക്കര്‍, ഗിരീഷ് മഹാജന്‍, ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു ഇന്നിങ്സിന് തുടക്കമിടുകയാണെന്ന്, ബിജെപി പ്രവേശനത്തിന് മുമ്പ് അശോക് ചവാന്‍ പറഞ്ഞു.

അശോക് ചവാൻ ബിജെപിയിൽ ചേർന്നപ്പോൾ
ഡല്‍ഹിയെ നിശ്ചലമാക്കി വീണ്ടും കര്‍ഷക പ്രക്ഷോഭം; സംഘര്‍ഷം, കണ്ണീര്‍ വാതകം പ്രയോഗിച്ചു (വീഡിയോ)

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ബിജെപിയില്‍ ചേരുന്നതെന്നും ചവാന്‍ പറഞ്ഞു. അശോക് ചവാനെ ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com