ന്യൂഡല്‍ഹി: ആരോഗ്യകാരണങ്ങളാലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. റായ്ബറേലിയിലെ ജനങ്ങള്‍ക്കെഴുതിയ കുറിപ്പിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്.
2004 മുതല്‍ താന്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. ഇന്ന് താന്‍ എന്തായോ അതിനെല്ലാം കാരണം നിങ്ങളാണ്. നിങ്ങളുടെ വിശ്വാസത്തോട് സത്യസന്ധത പുലര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. പ്രായാധിക്യവും ആരോഗ്യപ്രശ്‌നവും കാരണം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്നും സോണിയ പറഞ്ഞു.
ഈ തീരുമാനത്തിന് ശേഷം എനിക്ക് നിങ്ങളെ നേരിട്ട് സേവിക്കാനുള്ള അവസരം ഉണ്ടാകില്ല, എന്നാല്‍ എന്റെ ഹൃദയവും ആത്മാവും നിങ്ങള്‍ക്കൊപ്പമാണ്. ഭാവിയിലും നിങ്ങള്‍ എനിക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുമെന്ന് അറിയാമെന്നും സോണിയ ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
റായ്ബറേലിയുമായി കുടുബത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണ്. സ്വാതന്ത്ര്യാനന്തരം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തന്റെ ഭര്‍തൃപിതാവ് ഫിറോസ് ഗാന്ധിയെ ലോക്‌സഭയിലേക്ക് അയച്ചു. അതിന് ശേഷം എന്റെ അമ്മായി അമ്മ ഇന്ദിരയെ സ്വീകരിച്ചു. എന്റെ അമ്മായി അമ്മയെയും ഭര്‍ത്താവിനെയും നഷ്ടമായപ്പോഴാണ് നിങ്ങളുടെ അടുത്ത് എത്തിയത്. നിങ്ങള്‍ ഇരും കൈയും നീട്ടി തന്നെ സ്വീകരിച്ചു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ പ്രതികൂല സാഹചര്യങ്ങളിലും നിങ്ങള്‍ തന്ന ശക്തമായ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സോണിയ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് വോട്ടര്‍മാര്‍ക്ക് കത്തെഴുതിയത്. സോണിയയുടെ ഒഴിവില്‍ മകള്‍ പ്രിയങ്ക റായ്ബറേലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതാദ്യമായാണ് സോണിയ രാജ്യസഭയില്‍ എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക