പീഡനക്കേസില്‍ മൊഴി നല്‍കാനെത്തി; വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചതായി പരാതി

ത്രിപുരയിലെ ധലായ് ജില്ലയിലെ ജില്ലാ സെഷന്‍സ് ജഡ്ജി ബിശ്വതോഷ് ധറിനെതിരെയാണ് ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഗര്‍ത്തല: ബലാത്സംഗകേസില്‍ ഇരയായ വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചെന്ന് പരാതി. കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. ത്രിപുരയിലെ ധലായ് ജില്ലയിലെ ജില്ലാ സെഷന്‍സ് ജഡ്ജി ബിശ്വതോഷ് ധറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിമാരുടെ സംഘം അന്വേഷണം ആരംഭിച്ചു.

പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിന് ശേഷം ജില്ലാ ജഡ്ജി (ധലായ്) സര്‍ക്കാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രാഹുല്‍ റോയ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സത്യജിത് ദാസ് എന്നിവര്‍ക്കൊപ്പം ശനിയാഴ്ച കമാല്‍പൂരിലെത്തി സഹ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍, കമാല്‍പൂര്‍ കോടതിയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതീകാത്മക ചിത്രം
മനീഷ് തിവാരിയും നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിടുന്നു?; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബലാത്സംഗത്തിനിരയായ വീട്ടമ്മയെ വെള്ളിയാഴ്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിശ്വതോഷ് ധറിന്റെ ചേംബറില്‍ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഇരയ്ക്കൊപ്പം ഒരു വനിതാ കോണ്‍സ്റ്റബിളും ജഡ്ജിയുടെ ചേമ്പറില്‍ ഉണ്ടായിരുന്നു, എന്നാല്‍ വനിതാ കോണ്‍സ്റ്റബിളിനെ വീട്ടമ്മയ്‌ക്കൊപ്പം നില്‍ക്കാന്‍ മജിസ്‌ട്രേറ്റ് സമ്മതിച്ചില്ലെന്നാണ് പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയും അനുവദിച്ചില്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി വീട്ടമ്മ പോലീസില്‍ പരാതിപ്പെട്ടു. ഒരു മൊഴിയും നല്‍കാതെ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com