ജൈന ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജ് അന്തരിച്ചു; അനുശോചിച്ച് മോദി

ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിലും സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്ത വിലയേറിയ സംഭാവനകള്‍ വരുംതലമുറ എന്നും ഓര്‍മ്മിക്കുമെന്ന് നരേന്ദ്ര മോദി കുറിച്ചു

ജൈന ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി
ജൈന ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്

റായ്പൂര്‍: ഛത്തീസ്ഗഢിലെ ജൈനക്ഷേത്രത്തിലെ ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജ് സ്വാമി (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡിലാണ് അന്ത്യം. ചന്ദ്രഗിരി ജൈന മന്ദിറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കൂടി അനുശോചനം അറിയിച്ചു.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിലും സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്ത വിലയേറിയ സംഭാവനകള്‍ വരുംതലമുറ എന്നും ഓര്‍മ്മിക്കുമെന്ന് നരേന്ദ്ര മോദി കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണന്നും ജനങ്ങള്‍ക്കിടയില്‍ ആത്മീയ ഉണര്‍വിനായി അദ്ദേഹം നടത്തിയ വിലപ്പെട്ട പ്രയത്‌നങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ജീവിതത്തിലുടനീളം അദ്ദേഹം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും സമൂഹത്തില്‍ ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം തുടര്‍ന്നും ലഭിക്കുന്നത് എന്റെ ഭാഗ്യമാണ്. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡിലെ ചന്ദ്രഗിരി ജൈനക്ഷേത്രത്തില്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമാണ്. എനിക്ക് ആചാര്യ ജിയില്‍ നിന്ന് ഒരുപാട് സ്നേഹവും അനുഗ്രഹവും ലഭിച്ചു' പ്രധാനമന്ത്രി കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ മാ ബംലേശ്വരി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാസാഹര്‍ മഹാരാജിനെയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം അദ്ദേഹം അന്ന് സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com