ഭരണഘടന രാമരാജ്യ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്; അടുത്ത 1,000 വര്‍ഷം ഇന്ത്യ രാമരാജ്യമെന്ന് ബിജെപി ദേശീയ കണ്‍വെന്‍ഷന്‍

പുരാതന പുണ്യനഗരമായ അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് ദിവ്യമായ ക്ഷേത്രം നിര്‍മ്മിച്ചത് രാജ്യത്തിന് ചരിത്രപരമായി മഹത്തായ നേട്ടമാണെന്ന് പ്രമേയത്തില്‍ പറയുന്നു
ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ നിന്ന്
ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ നിന്ന്എക്‌സ്

ന്യൂഡല്‍ഹി: അടുത്ത 1000 വര്‍ഷത്തേയ്ക്ക് ഇന്ത്യ രാമരാജ്യമായിരിക്കുമെന്ന് പ്രമേയം പാസാക്കി ബിജെപി ദേശീയ കണ്‍വെന്‍ഷന്‍. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന് ചരിത്രപരവും അഭിമാനകരവുമായ നേട്ടമെന്നാണ് ബിജെപിയുടെ പ്രമേയത്തില്‍ പറയുന്നത്.

പുരാതന പുണ്യനഗരമായ അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് ദിവ്യമായ ക്ഷേത്രം നിര്‍മ്മിച്ചത് രാജ്യത്തിന് ചരിത്രപരമായി മഹത്തായ നേട്ടമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഈ കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. ശ്രീരാമനും സീതയും രാമായണവും ഇന്ത്യന്‍ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും എല്ലാ മേഖലകളിലും ഉണ്ടെന്നത് ശ്രദ്ധേയമാണെന്നും പ്രമേയത്തിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ നിന്ന്
പീഡനക്കേസില്‍ മൊഴി നല്‍കാനെത്തി; വീട്ടമ്മയെ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചതായി പരാതി

നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും നീതിക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന നമ്മുടെ ഭരണഘടന രാമരാജ്യത്തിന്റെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്കുള്ള പ്രചോദനം അങ്ങനെ തന്നെ. രാമരാജ്യമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തിലുമുണ്ടായിരുന്നുവെന്നാണ് പ്രമയേത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com