ചണ്ഡീഗഡ് മേയര്‍ രാജിവെച്ചു; നടപടി സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ; കോര്‍പ്പറേഷനില്‍ നാടകീയ നീക്കങ്ങള്‍

35 അംഗ കൗണ്‍സിലില്‍ ബിജെപി അംഗബലം 17 ആയി ഉയര്‍ന്നു
മേയറായി തെരഞ്ഞെടുക്കപ്പെട്ട മനോജ് സോങ്കറിനെ ബിജെപി പ്രവർത്തകർ ആദരിച്ചപ്പോൾ
മേയറായി തെരഞ്ഞെടുക്കപ്പെട്ട മനോജ് സോങ്കറിനെ ബിജെപി പ്രവർത്തകർ ആദരിച്ചപ്പോൾപിടിഐ- ഫയൽ

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ സ്ഥാനം ബിജെപി നേതാവ് മനോജ് സോങ്കര്‍ രാജിവെച്ചു. മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് കാട്ടി ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ്, മനോജ് സോങ്കര്‍ മേയര്‍ സ്ഥാനം രാജിവെച്ചത്. അതിനിടെ ചണ്ഡീഗഡ് കോര്‍പ്പറേഷനില്‍ നാടകീയ നീക്കങ്ങള്‍ തുടരുകയാണ്.

ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി മൂന്ന് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കാല എന്നീ കൗണ്‍സിലര്‍മാരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. 35 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 14 അംഗങ്ങളാണുള്ളത്. മൂന്നുപേര്‍ കൂടി ചേര്‍ന്നതോടെ അംഗബലം 17 ആയി ഉയര്‍ന്നു. ഒരു അകാലിദള്‍ കൗണ്‍സിലറും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചണ്ഡീഗഡ് ബിജെപി എംപി കിരണ്‍ ഖേര്‍ എക്‌സ് ഓഫീഷ്യോ അംഗമെന്ന നിലയില്‍ വോട്ടു ചെയ്യുന്നതോടെ കോര്‍പ്പറേഷനില്‍ 19 വോട്ടു ലഭിക്കും. അതേസമയം എഎപി കൗണ്‍സിലര്‍മാരുടെ എണ്ണം പത്തായി ചുരുങ്ങി. കോണ്‍ഗ്രസിന് ഏഴ് കൗണ്‍സിലര്‍മാരുമുണ്ട്.

ജനുവരി 30 ന് നടന്ന കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എഎപിയുടെ കുല്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ മനോജ് സോങ്കര്‍ വിജയിച്ചത്. 35 അംഗ ചണ്ഡീഗഡ് കോര്‍പ്പറേഷനില്‍ മനോജ് സോങ്കറിന് 16 വോട്ടു ലഭിച്ചപ്പോള്‍, കോണ്‍ഗ്രസിന്റെയും എഎപിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായ കുല്‍ദീപിന് 12 വോട്ട് ലഭിച്ചു.

മേയറായി തെരഞ്ഞെടുക്കപ്പെട്ട മനോജ് സോങ്കറിനെ ബിജെപി പ്രവർത്തകർ ആദരിച്ചപ്പോൾ
ചായ കുടിക്കാന്‍ കുടുംബം ധാബയിലേക്ക് പോയി, കാറില്‍ നിന്ന് എട്ടുവയസുകാരനെ കാണാതായി; തിരച്ചില്‍

എട്ടു വോട്ടുകള്‍ അസാധുവാണെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ്, മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാടകീയ വിജയം നേടിയത്. പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റില്‍ കൃത്രിമം കാട്ടിയതാണ് ബിജെപിക്ക് വിജയത്തിന് വഴിയൊരുക്കിയതെന്ന് എഎപി ആരോപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്നും വരണാധികാരിയെ വിചാരണ ചെയ്യേണ്ടതാണെന്നും വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com