ചായ കുടിക്കാന്‍ കുടുംബം ധാബയിലേക്ക് പോയി, കാറില്‍ നിന്ന് എട്ടുവയസുകാരനെ കാണാതായി; തിരച്ചില്‍

തിരുവനന്തപുരത്ത് നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയുടെ ഞെട്ടലിനിടെ, രാജസ്ഥാനിലും സമാനമായ സംഭവം
ജയ്പൂര്‍- ആഗ്ര ഹൈവേയില്‍ ശനിയാഴ്ച രാത്രി 7.45 ഓടേയാണ് സംഭവം
ജയ്പൂര്‍- ആഗ്ര ഹൈവേയില്‍ ശനിയാഴ്ച രാത്രി 7.45 ഓടേയാണ് സംഭവംപ്രതീകാത്മക ചിത്രം/ എക്സ്പ്രസ് ഇലസ്ട്രേഷൻ

ജയ്പൂര്‍: തിരുവനന്തപുരത്ത് നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയുടെ ഞെട്ടലിനിടെ, രാജസ്ഥാനിലും സമാനമായ സംഭവം. ചായ കുടിക്കാന്‍ കുടുംബം ധാബയുടെ മുന്നില്‍ നിര്‍ത്തിയ സമയത്ത് എട്ടുവയസുകാരനെ കാറില്‍ നിന്ന് കാണാതായെന്നാണ് പരാതി. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സമയത്താണ് സംഭവം.

ജയ്പൂര്‍- ആഗ്ര ഹൈവേയില്‍ ശനിയാഴ്ച രാത്രി 7.45 ഓടേയാണ് സംഭവം. കുട്ടിയെ കാണാതായ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭരത്പൂരില്‍ നിന്നുള്ള കുടുംബം ചായ കുടിക്കാനായി വാഹനം നിര്‍ത്തിയിട്ടിരുന്ന സമയത്ത്് കാറില്‍ ഉണ്ടായിരുന്ന സാഗര്‍ എന്ന എട്ടുവയസുകാരനെ പെട്ടെന്ന് കാണാതായെന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ടാക്‌സി വിളിച്ചാണ് കുടുംബം വീട്ടില്‍ നിന്ന് ഇറങ്ങിയത്. ധാബയില്‍ കയറി ചായ കുടിച്ച് മടങ്ങിയെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംശയാസ്പദമായ നിലയില്‍ ചിലര്‍ കാറിന് അരികില്‍ നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ചായ കുടിക്കാന്‍ പോയ സമയത്ത് കാര്‍ ലോക്കായിരുന്നു. ചായ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ കാറിലാക്കി കുടുംബം ധാബയിലേക്ക് പോയത്. ഡ്രൈവറെ കുട്ടിക്കൊപ്പം നിര്‍ത്തിയാണ് കുടുംബം ധാബയിലേക്ക് പോയത്. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഡ്രൈവറും കുടുംബത്തെ പിന്തുടര്‍ന്ന് ധാബയില്‍ എത്തി. കുട്ടിയെ കുറിച്ച് അമ്മ തിരക്കിയപ്പോള്‍ കാറില്‍ ഉണ്ടെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.കുട്ടിയെ കാറിനുള്ളിലാക്കി ലോക്ക് ചെയ്ത ശേഷമാണ് വന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ ഡ്രൈവറെ ചോദ്യം ചെയ്തതായും പൊലീസ് പറയുന്നു.

ജയ്പൂര്‍- ആഗ്ര ഹൈവേയില്‍ ശനിയാഴ്ച രാത്രി 7.45 ഓടേയാണ് സംഭവം
വിമാനം ഇറങ്ങി പത്തുമിനിറ്റിനകം യാത്രക്കാരന് ആദ്യ ബാഗ് കിട്ടണം, അരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ലഗേജും; നിര്‍ദേശവുമായി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com