വിമാനം ഇറങ്ങി പത്തുമിനിറ്റിനകം യാത്രക്കാരന് ആദ്യ ബാഗ് കിട്ടണം, അരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ലഗേജും; നിര്‍ദേശവുമായി കേന്ദ്രം

വിമാനം ഇറങ്ങി അരമണിക്കൂറിനുള്ളില്‍ ചെക്ക്ഡ് ഇന്‍ ലഗേജ് യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍
വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം
വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണംപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിമാനം ഇറങ്ങി അരമണിക്കൂറിനുള്ളില്‍ ചെക്ക്ഡ് ഇന്‍ ലഗേജ് യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 26നകം ഇത് നടപ്പാക്കണമെന്നും സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ കത്തില്‍ പറയുന്നു.

വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം. തുടര്‍ന്ന് മുഴുവന്‍ ചെക്ക്ഡ് ഇന്‍ ലഗേജും 30 മിനിറ്റിനുള്ളില്‍ യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികള്‍ സ്ഥിരമായതിനെത്തുടര്‍ന്നാണ് ഇടപെടല്‍. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് ഉപകാരപ്പെടുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശപ്രകാരം ജനുവരിയില്‍ രാജ്യത്തെ ഏഴ് പ്രധാന വിമാനത്താവളങ്ങളില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ദേശം ഇറക്കിയത്.

വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം
'ഭാരത് അരി'യേക്കാള്‍ വില കുറച്ച് കേരളത്തിന്റെ 'കെ- അരി'- റേഷൻ കട വഴി വിതരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com