സാധാരണ പൗരനാണ് പ്രതിഷേധം നടത്തിയതെങ്കില്‍ എന്തുചെയ്യും?; സിദ്ധരാമയ്യക്കെതിരായ കേസില്‍ ചോദ്യവുമായി സുപ്രീംകോടതി

സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്തു
സുപ്രീംകോടതി
സുപ്രീംകോടതി എഎൻഐ

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി. ഒരു സാധാരണ പൗരനാണ് സമാനമായ പ്രതിഷേധം നടത്തിയതെങ്കില്‍ എന്തുചെയ്യും? ആ സാഹചര്യത്തിലും ക്രിമിനല്‍ കേസ് റദ്ദാക്കുമോ?' കേസിന്റെ വാദത്തിനിടെ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ ചോദിച്ചു.

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന കേസുകളിലെ തീരുമാനങ്ങള്‍, നിയമ സംവിധാനത്തിന്റെ നിഷ്പക്ഷതയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ നിരീക്ഷിച്ചു. 2022ലെ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.

സിദ്ധരാമയ്യ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാന മന്ത്രിമാരായ എംബി പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ ആറാഴ്ചയ്ക്ക് ശേഷം അടുത്ത വാദം കേള്‍ക്കും.

സുപ്രീംകോടതി
ഉത്തര്‍പ്രദേശില്‍ 15 സീറ്റ്; കോണ്‍ഗ്രസിന് മുന്നില്‍ വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി

സംസ്ഥാന ഗ്രാമവികസനമന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ ബംഗളൂരുവിലെ വസതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രക്ഷോഭത്തില്‍ റോഡ് ഉപരോധിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com