മോദി സര്‍ക്കാരിനെ തൂത്തെറിയും; ബിജെപി നൂറ് സീറ്റ് തികയ്ക്കില്ല; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെഫയല്‍

അമേഠി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നാന്നൂറ് സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും നൂറ് സീറ്റുകള്‍ പോലും ലഭിക്കില്ലന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിലെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

നരേന്ദ്രമോദി കൂടുതല്‍ ഏകാധിപതിയാവുകയാണെന്നും അടുത്ത തെരഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ചില്ലെങ്കില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് സംവിധാനം പോലും ഇല്ലാതാകുമെന്നും ജനാധിപത്യവും ഭരണഘടനയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നായിരം രൂപ വായ്പ എടുത്ത കര്‍ഷകര്‍ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യചെയ്യുമ്പോള്‍ അത് എഴുതി തളളാന്‍ തയ്യാറാവാതിരുന്ന മോദി അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പതിമുന്ന് ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിതളളി. മോദിയുടെ ഗ്യാരന്റി കര്‍ഷകര്‍ക്കും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമല്ലെന്നും രാജ്യത്തെ രണ്ടോ മൂന്നോ സമ്പന്നര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാല്‍ ഇവിടെ ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണ്. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് ആ പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തത്?. അമേഠിയിലും റായ്ബറേലിയിലും പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com