കേന്ദ്ര നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍; സമരം തുടരും, 'ഡല്‍ഹി ചലോ' മാര്‍ച്ച് നാളെ തുടങ്ങും

അഞ്ചുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം കര്‍ഷകര്‍ തള്ളി
ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകര്‍/
ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകര്‍/ പിടിഐ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും പാളി. അഞ്ചുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം കര്‍ഷകര്‍ തള്ളി.

നാലാംവട്ട ചര്‍ച്ചയിലെ നിര്‍ദേശം കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്നതല്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു.

എംഎസ്പിയുടെ നിയമപരമായ ഉറപ്പിന് പുറമെ, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കരുത്, പൊലീസ് കേസുകള്‍ പിന്‍വലിക്കല്‍, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിലെ ഇരകള്‍ക്ക് നീതി, 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കല്‍, 2020-21 കാലത്തെ മുന്‍ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം. എന്നിവയും കര്‍ഷകര്‍ മുന്നോട്ടുവെച്ചു.

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകര്‍/
രണ്ടുകോടി അംഗങ്ങള്‍; കന്നിവോട്ടര്‍മാര്‍ക്കും സ്ത്രീകള്‍ക്കും പരിഗണന; ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി വിജയ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ പുതിയ പദ്ധതിയോട് കര്‍ഷകര്‍ക്ക് താല്‍പ്പര്യമല്ലെന്നും നിര്‍ദ്ദേശത്തിന് വ്യക്തതയില്ലെന്നും പറഞ്ഞ സംഘടനകള്‍ സമരം തുടരുമെന്നും വ്യക്തമാക്കി. പയര്‍, ചോളം, പരുത്തി വിളകള്‍ എന്നിവയ്ക്ക് മാത്രമല്ല, 23 വിളകള്‍ക്കും മിനിമം താങ്ങുവില വേണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ഇതോടെ ഫെബ്രുവരി 21ന് രാവിലെ 'ഡല്‍ഹി ചലോ' മാര്‍ച്ച് പുനരാരംഭിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com