മദ്യനയക്കേസ്: തെലങ്കാന മുന്‍മുഖ്യമന്ത്രിയുടെ മകളെ സിബിഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തു

ഇത് രണ്ടാം തവണയാണ് തെലങ്കാന രാഷ്ട്രീയ നേതാവിനെ കേന്ദ്ര ഏജന്‍സി വിളിപ്പിക്കുന്നത്
കെ കവിത
കെ കവിത ഫയല്‍

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ സിബിഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് തെലങ്കാന രാഷ്ട്രീയ നേതാവിനെ കേന്ദ്ര ഏജന്‍സി വിളിപ്പിക്കുന്നത്. നേരത്തെ ഡിസംബറില്‍ സിബിഐ ഇവരെ ചോദ്യം ചെയ്തിരുന്നു.

മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22ലെ മദ്യനയം അനുവദിക്കുകയും അതിന് കൈക്കൂലി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ചില ഡീലര്‍മാര്‍ക്ക് അനുകൂലമാവുകയും ചെയ്തുവെന്നാണ് ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെ കവിത
ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനം, കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും

നയം പിന്നീട് റദ്ദാക്കുകയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും തുടര്‍ന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസിലെ പ്രതികളിലൊരാളായ വിജയ് നായര്‍ നേതാക്കളെ പ്രതിനിധീകരിച്ച് സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപയെങ്കിലും കൈപ്പറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com