കോണ്‍ഗ്രസിന് കിട്ടിയത് കഴിഞ്ഞ തവണ കെട്ടിവച്ച കാശ് കിട്ടാത്ത 12 സീറ്റുകള്‍; യുപിയില്‍ എസ്പി സഖ്യം രക്ഷയാകുമോ?

പതിനേഴ് സീറ്റുകളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയാണ്. മറ്റൊന്ന് അമേഠിയാണ്. ഈ രണ്ടുസീറ്റുകളില്‍ നിന്ന് കാര്യമായൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.
പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന അഖിലേഷ് യാദവ്
പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന അഖിലേഷ് യാദവ് എക്‌സ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന് അനുവദിച്ച 17 സീറ്റുകളില്‍ 12 എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുപോലും ലഭിക്കാത്ത മണ്ഡലങ്ങള്‍. അനുവദിച്ച ബന്‍സ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനര്‍ഥി പോലും ഉണ്ടായിരുന്നില്ല. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും യോജിച്ച് മത്സരിക്കാന്‍ തീരുമാനായത്.

റായ്ബറേലി, അമേഠി, കാണ്‍പൂര്‍, ഫത്തേപൂര്‍ സിക്രി, ബന്‍സ്ഗാവ്, സഹാറന്‍പൂര്‍, പ്രയാഗ്രാജ്, മഹാരാജ്ഗണ്ഡ്, വാരാണസി, അംരോഹ, ഝാന്‍സി, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബരാബങ്കി, ദിയോറിയ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക. പതിനേഴ് സീറ്റുകളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയാണ്. മറ്റൊന്ന് അമേഠിയാണ്. ഈ രണ്ടുസീറ്റുകളില്‍ നിന്ന് കാര്യമായൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് മത്സരിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയായിരുന്നു. 67 സ്ഥലത്ത് മത്സരിച്ച കോണ്‍ഗ്രസിന് 63 സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും ലഭിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി മത്സരിച്ച സിറ്റിങ് സീറ്റായ അമേഠിയല്‍ വന്‍ പരാജയവും ഏറ്റുവാങ്ങി.

സഖ്യമായി മത്സരിക്കാനുള്ള തീരുമാനത്തോടെ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം. 80 സീറ്റുകളില്‍ 62 ഇടത്ത് സമാജ് വാദിപാര്‍ട്ടിയും പതിനേഴ് ഇടത്ത് കോണ്‍ഗ്രസും ഒരിടത്ത് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും മത്സരിക്കും.2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സംയുക്തമായാണ് മത്സരിച്ചത്.

പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന അഖിലേഷ് യാദവ്
'ദൈവങ്ങളുടെ പേരാണോ മൃഗങ്ങള്‍ക്കു നല്‍കുക? സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നു പേരിടുമോ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com