അടുത്ത അധ്യയന വര്‍ഷം മുതല്‍ ആഴ്ചയില്‍ ഒരുദിവസം സ്‌കൂള്‍ ബാഗ് വേണ്ട; ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ബാഗുകളുടെ ഭാരം മൂലം ഉണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനാണ് പുതിയ തീരുമാനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍

ഭോപ്പാല്‍: ആഴ്ചയില്‍ ഒരുദിവസം സ്‌കൂളില്‍ 'ബാഗ് ലെസ് ഡേ' ആക്കാന്‍ തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ബാഗുകളുടെ ഭാരം മൂലം ഉണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗെയിമുകള്‍, സംഗീതം, കായിക വിനോദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്തണമെന്നാണ് നിര്‍ദേശം. ഇതിലൂടെ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ നടപടി. ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഭാഗിന്റെ തൂക്കവും ക്രമീകരിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 1.6-2.2 കിലോ ആയിരിക്കും. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് 1.7-2.5 കിലോ, ആറ്, ഏഴ് ക്ലാസുകളില്‍ 2-3 കിലോ, എട്ടാം ക്ലാസില്‍ 2.5-4 കിലോ, ഒമ്പത്, പത്ത് ക്ലാസുകളില്‍ 2.5-4.5 എന്നിങ്ങനെയാണ് ബാഗുകളുടെ ഭാരം നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ ബാഗ് നയം നടപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാഗിന്റെ ഭാരം മൂലമുള്ള സമ്മര്‍ദം ഒഴിവാക്കാനായി കുട്ടികളുടെ ക്ലാസിനനുസരിച്ച് അവരുടെ ബാഗിന്റെ ഭാരം ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ വരെ മാത്രമേ ആകാവുള്ളൂ. വലിയ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം 4.5 കിലോ വരെയും. ആഴ്ചയിലൊരിക്കല്‍ 'ബാഗ്‌ലെസ് ഡേ' ആക്കാനും തീരുമാനിച്ചു. ആ ദിവസം കുട്ടികള്‍ ആസ്വദിക്കണം, ഗെയിമുകള്‍ കളിക്കണം, സംഗീതം, കായിക വിനോദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്തണമെന്നും മന്ത്രി പറഞ്ഞു.

പ്രതീകാത്മക ചിത്രം
മറ്റൊരു കര്‍ഷകന്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com