ഐസിയുവില്‍ 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് പീഡിപ്പിച്ചു; ബോധം കെടുത്താന്‍ ഇഞ്ചക്ഷന്‍ ചെയ്തെന്ന് മൊഴി

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു. അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നഴ്‌സിങ് അസിസ്ന്റായ ചിരാഗ് യാദവ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
പതഞ്ജലി നിരോധിച്ചുവെന്ന് നിയമം പറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണോ, രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രക്ഷപ്പെടുന്നതിനായി അലാറം മുഴക്കാന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലാക്കുന്നതിനുള്ള കുത്തിവെപ്പ്നല്‍കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കര്‍ട്ടന്‍ കൊണ്ട് പെണ്‍കുട്ടി കിടക്കുന്ന ബെഡ് മറയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com