കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; അസം വര്‍ക്കിങ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു; ബംഗാള്‍ നേതാവും രാജിവെച്ചു

ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചി രാജിവെച്ചു
റാണാ ഗോസ്വാമി
റാണാ ഗോസ്വാമി

ഗുവാഹത്തി: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവെച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അപ്പര്‍ അസമിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. റാണാ ഗോസ്വാമിയെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ റാണ ഗോസ്വാമിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

റാണ ഗോസ്വാമി അസമിലെ കരുത്തനായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചാല്‍, ഊഷ്മളമായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഹിമന്ദ ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. റാണ മുഖ്യമന്ത്രി ഹിമന്ദയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചിയും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ ഉപേക്ഷിക്കുന്നതായി ബാഗ്ചി അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അതിന്റെ രാഷ്ട്രീയ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് ബാഗ്ചി കുറ്റപ്പെടുത്തി.

റാണാ ഗോസ്വാമി
ഹിമാചലില്‍ പ്രതിസന്ധി രൂക്ഷം; മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു; 15 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍

മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ ഇന്നലെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മിലിന്ദ് ദിയോറ, ബാബ സിദ്ദിഖി എന്നിവര്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്രയിലെ പ്രമുഖരാണ്. അശോക് ചവാന്‍ ബിജെപിയിലും ദിയോറ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയിലും ചേര്‍ന്നു. ബാബ സിദ്ദിഖി അജിത് പവാറിന്റെ എന്‍സിപിയിലാണ് ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com