ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം; ബജറ്റ് പാസാക്കി, നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ബിജെപി അംഗങ്ങളുടെ അഭാവത്തിലാണ് ബജറ്റ് പാസാക്കിയത്.
ഹിമാചല്‍ നിയമസഭാ ബജറ്റിന് പിന്നാലെ മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ്
ഹിമാചല്‍ നിയമസഭാ ബജറ്റിന് പിന്നാലെ മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് പിടിഐ

ഷിംല: ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇതൊരു ആശ്വാസമായി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് പറഞ്ഞു. അതേസമയം, നാളെ മന്ത്രിസഭായോഗം ചേരും

ബിജെപി അംഗങ്ങളുടെ അഭാവത്തിലാണ് ബജറ്റ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മറ്റുള്ള 10 പേര്‍ പ്രതിഷേധിച്ചു പുറത്തിറങ്ങുകയും ചെയ്തു. 'ഞങ്ങള്‍ ബജറ്റ് പാസാക്കി. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തടഞ്ഞു. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍എമാരില്‍ ഒരാള്‍ തന്നോട് മാപ്പ് പറഞ്ഞു. ജനങ്ങള്‍ അവര്‍ക്ക് ഉത്തരം നല്‍കും'സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കം തുടരുകയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണു ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം രാജിവച്ച വിക്രമാദിത്യ സിങ്ങുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കില്ലെന്നും അദ്ദേഹത്തിന്റെ പരാതികള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനായ വിക്രമാദിത്യ സിങ്ങാണ് രാജി നല്‍കിയത്. കഴിഞ്ഞ ദിവസം വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന. കൂറുമാറ്റത്തിലൂടെ ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ ഹിമാചലില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിലെ 6 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹര്‍ഷ് മഹാജനു വോട്ട് ചെയ്തതോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനുസിങ്വി അപ്രതീക്ഷിത തോല്‍വി നേരിടുകയായിരുന്നു. ഇരു സ്ഥാനാര്‍ഥികള്‍ക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്.

ഹിമാചല്‍ നിയമസഭാ ബജറ്റിന് പിന്നാലെ മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ്
വേണ്ടത് നാലേ നാലു സീറ്റ് മാത്രം, രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com