വേണ്ടത് നാലേ നാലു സീറ്റ് മാത്രം, രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്

ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി

രാജ്യസഭ
രാജ്യസഭ ഫയല്‍

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചതോടെ, ഭൂരിപക്ഷത്തിന് ഇനി വേണ്ടത് നാലു സീറ്റുകള്‍ മാത്രം. 240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലില്‍ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് 30 സീറ്റുകളില്‍ ബിജെപിയുടെ ജയം. ഇതില്‍ 20 സീറ്റുകളില്‍ എതിരില്ലാതെയാണ് ജയിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി പ്രതിനിധികളെ രാജ്യസഭയിലേയ്ക്ക് അയച്ചത്. ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി.

എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 പേരും ബിജെപിയില്‍നിന്നുള്ളതാണ്. രാജ്യസഭയില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയായി ബിജെപി തുടരും. 97 അംഗങ്ങളില്‍ അഞ്ചു പേര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയവരാണ്. 29 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്.

മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ക്രോസ് വോട്ടിങ്ങിലൂടെ നാടകീയമായ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ബിജെപി നേടി. 3 സീറ്റുകള്‍ കോണ്‍ഗ്രസും രണ്ടു സീറ്റ് സമാജ്‌വാദി പാര്‍ട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ രണ്ടു സീറ്റ് ബിജെപിക്ക് അധികം ലഭിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും ഓരോന്ന് വീതമാണ് നേടാന്‍ കഴിഞ്ഞത്.


രാജ്യസഭ
കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; അസം വര്‍ക്കിങ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു; ബംഗാള്‍ നേതാവും രാജിവെച്ചു

ഹിമാചലില്‍ കോണ്‍ഗ്രസിലെ 6 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹര്‍ഷ് മഹാജനു വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിതമായി തോല്‍വി നേരിട്ടു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്. യുപിയിലെ 10 സീറ്റില്‍ ബിജെപി 8 എണ്ണം നേടി. സമാജ് വാദി പാര്‍ട്ടിക്ക് 2 സീറ്റ്. പത്താം സീറ്റില്‍ ബിജെപിയും എസ്പിയും തര്‍ക്കമുന്നയിച്ചതോടെ പലതവണ നിര്‍ത്തിവച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ്പിയുടെ ആലോക് രഞ്ജനും ബി ജെ പി യുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തില്‍ എസ്പിയുടെ 7 എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി വിജയമുറപ്പിച്ചു. അംഗബലം അനുസരിച്ച് മൂന്ന് സീറ്റുകളില്‍ ജയിക്കേണ്ട സമാജ് വാദി പാര്‍ട്ടിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ജയ ബച്ചന്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ അലോക് രഞ്ജന്‍ എന്നിവരാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ ഉള്‍പ്പെടെ ഏഴ് എംഎല്‍എമാരും ഒരു ബിഎസ്പിയും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സമ്പൂര്‍ണ ജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ ഒരു എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എഐസിസി ട്രഷറര്‍ അജയ് മാക്കന് ലഭിച്ചപ്പോള്‍, മറ്റൊരു ബിജെപി എംഎല്‍എ വോട്ടെടുപ്പില്‍ വിട്ടുനിന്നു. യശ്വന്ത്പുരില്‍ നിന്നുളള എസ് ടി സോമശേഖറാണ് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തത്. അബൈല്‍ ശിവറാം ഹെബ്ബാര്‍ എംഎല്‍എയാണ് വിട്ടുനിന്നത്. ഇതോടെ അജയ് മാക്കനെ കൂടാതെ ഡോ. സയിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരെയും കോണ്‍ഗ്രസിന് രാജ്യസഭയിലെത്തിക്കാനായി. അതേസമയം എന്‍ഡിഎ സഖ്യമായി മത്സരിച്ച് പരാജയപ്പെട്ട ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡിക്ക് ബിജെപിയില്‍ നിന്നും ലഭിക്കേണ്ട വോട്ടുകള്‍ ലഭിക്കാത്തത് മുന്നണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com