'സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉടമയുടെ അവകാശം,സര്‍ക്കാരിന്റെ കാരുണ്യമല്ല'

നഷ്ടപരിഹാരം നല്‍കിയതിനെ ഉദാരതയായി പറയരുതെന്നും സുപ്രീംകോടതി
സുപ്രീംകോടതി
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നത് ഉടമയുടെ അവകാശമാണെന്നും സര്‍ക്കാരിന്റെ കാരുണ്യപ്രവര്‍ത്തനമല്ലെന്നും സുപ്രീംകോടതി. സ്ഥലത്തിന്റെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വലിയ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതി
രാജീവ് ഗാന്ധി വധക്കേസ് : ജയില്‍മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു

ഭൂമി ഉപയോഗിക്കാനുള്ള അവകാശം 20 വര്‍ഷം നഷ്ടപ്പെടുത്തിയശേഷം നഷ്ടപരിഹാരം നല്‍കിയതിനെ ഉദാരതയായി പറയരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2002ല്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ (ജിഡിഎ) ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോടതിയലക്ഷ്യ നോട്ടീസ് അയച്ചശേഷം 2023 ഡിസംബറിലാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമുള്ള വീഴ്ചയല്ല സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com