ന്യൂ ഇയര്‍ 'അടിച്ചുപൊളിച്ചു'; ഹോട്ടലിൽ വിളമ്പിയ ബിരിയാണി വെന്തില്ല, കൂട്ടത്തല്ല്; 10 പേർക്കെതിരെ കേസ്, വിഡിയോ 

ബിരിയാണിയുടെ പണം നൽകില്ലെന്ന് പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്
ഹോട്ടൽ ജീവനക്കാർ ആക്രമിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
ഹോട്ടൽ ജീവനക്കാർ ആക്രമിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

ഹൈദരാബാദ്: ന്യൂ ഇയര്‍ തലേന്ന് കുടുംബത്തോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. ബിരിയാണിയെ ചൊല്ലിയാണ് ഹോട്ടലില്‍ കൂട്ടത്തല്ല് ഉണ്ടായത്. ഹോട്ടലില്‍ കഴിക്കാനെത്തിയ ആറംഗ സംഘം ചപ്പാത്തിയും കറിയും  ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ കൊണ്ടുവന്ന ബിരിയാണി അരി വെന്തില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ബിരിയാണി മാറ്റി നല്‍കി.  

ഭക്ഷണം കഴിച്ച് ബില്ല് അടയ്ക്കാന്‍ നിന്നപ്പോള്‍ ബിരിയാണിയുടെ പണം തരില്ലെന്ന് കുടുംബം പറഞ്ഞു. ജീവനക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ കുടുംബത്തിലെ ഒരാള്‍ ജീവനക്കാരനെ തല്ലിയെന്നാണ് ആരോപണം. 

പ്രകോപിതനായ ജീവനക്കാരന്‍ മറ്റ് ജീവനക്കാരെ വിളിച്ച് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ചൂലും ബാത്‌റൂം ക്ലീന്‍ ചെയ്യുന്ന നീളന്‍ ബ്രഷുമൊക്കെയായാണ് ജീവനക്കാര്‍ ആക്രമിച്ചത്. പൊലീസ് എത്തി ഹോട്ടല്‍ അടപ്പിച്ചതിന് പിന്നാലെയാണ് സ്ഥിതി ശാന്തമായത്. ഹോട്ടലിലെ കൂട്ടത്തല്ലിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com