അദാനിക്ക് ആശ്വാസം; ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണം ഇല്ല; സെബിക്ക് മൂന്ന് മാസം കൂടി സമയം

നിലവില്‍ സെബി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു.
ഗൗതം അദാനി/ഫയല്‍
ഗൗതം അദാനി/ഫയല്‍


ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിന് എതിരായ അന്വേഷണത്തിന് സ്വതന്ത്ര സമിതി വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവില്‍ സെബി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. സെബി അന്വേഷണം തൃപ്തികരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീം കോടതി തള്ളി. അതേസമയം, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി അറിയിച്ചു.

സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയെന്നും സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റു രണ്ട് കേസുകളുടെ അന്വേഷണം 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സെബിയോട് നിര്‍ദേശിക്കുന്നുവെന്നും അറിയിച്ചു. അന്വേഷണം സെബിയില്‍ നിന്ന് പ്രത്യേക അന്വേഷണ സമിതിയിലേക്ക് മാറ്റുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. അനാമിക ജയ്‌സ്വാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബര്‍ 24നു വിധി പറയാന്‍ മാറ്റിയിരുന്നു.

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, സെബിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏതെങ്കിലും ചട്ട വിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായിട്ടുങ്കില്‍ അതിന് എതിരെ നടപടി എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com